Saturday, July 21, 2012

പ്രേതവും മനുഷ്യനും

ഞങ്ങള്‍ പ്രേതങ്ങള്‍ കുളിക്കത്തില്ലെന്നു?
വൃത്തികെട ജന്തുക്കള്‍ ആണ് പോലും,,, 
നിങ്ങള്‍ മനുഷ്യരേക്കാള്‍ ഭേദമാ ഞങ്ങള്‍..,
കുളിച്ചു കുറിയും തൊട്ടു നീങ്ങളൊക്കെ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയല്ലേ?

സഹോദരന് നല്‍കുന്ന ആഹാരത്തില്‍ മായം കലര്‍ത്തി സ്വയം ലാഭം മാത്രം നോക്കി ജീവിക്കുന്ന മനുഷ്യര്‍,
അവന്‍ മരിച്ചാലും എനിക്ക് സമ്പാദിക്കണം എന്ന സ്വാര്‍ഥത വച്ചുപുലര്‍ത്തുന്ന, വിട്ടു വീഴ്ച ചെയ്യാന്‍ കഴിവില്ലാത്ത മാനവ സമൂഹം,
അമ്മപെങ്ങന്മാരെ തിരിച്ചറിയാതെ പെരുമ്പാവൂരും, കിളിമാനൂരും (അറിയപ്പെടാത്തവയായി എത്രയെത്ര പീഡനങ്ങള്‍))))))?) പോലെയുള്ള പീഡനപരമ്പരകള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടിയുടെ പോക്രിത്തരങ്ങള്‍.,
മാതാപിതാക്കളെ അനാഥാലയങ്ങളിലും, അഗതിമന്ദിരങ്ങളിലും അയച്ച് സ്വന്തം സന്തോഷം മാത്രം നോക്കുന്ന മാനാഭിമാനം ഇല്ലാത്ത വിഡ്ഢികൂട്ടങ്ങള്‍.....!!!,,,

ജനിപ്പിച്ച മാതാപിതാക്കളെയും, ജന്മം കൊടുത്ത മക്കളെയും, ജീവിതയാത്രയില്‍ കൂടെ കൂട്ടിയ ഭാര്യ/ ഭര്‍ത്താവിനെയും ഇന്ന് വരെ മനസ്സിലാക്കുകയോ അവര്‍ക്ക് വേണ്ടി ജീവിക്കുവാന്‍ തയ്യാറാവുകയോ ചെയ്യാത്ത നീയും നിന്‍റെ വര്‍ഗ്ഗവും ഞങ്ങളെ അധിക്ഷേപിക്കാന്‍ യോഗ്യരല്ല..

പണിക്ക് പോയിട്ട് എന്നാത്തിനാ, നിന്‍റെ ശമ്പളത്തില്‍ നിന്നും ഒരു രൂപ വഴിയരികില്‍ ഭിക്ഷ യാചിക്കുന്ന ഒരു പാവപെട്ടവന് മനസ്സറിഞ്ഞ് കൊടുക്കുവാന്‍ നിനക്കൊക്കെ കഴിയുമോ?
മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടാതിരിക്കാന്‍ കൊടുക്കുന്നതല്ലാതെ?

മനുഷ്യര്‍ ആണത്രേ മനുഷ്യര്‍....,,....

എന്തിനാ ഇങ്ങനെ പറയിപ്പിക്കുന്നത്?
മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യാ??

നിനക്ക് നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവ് നല്‍കിയിരിക്കുന്നത്
ഇതിനായിരുന്നുവെങ്കില്‍, 
തന്‍റെ സൃഷ്ടികളില്‍ വച്ചേറ്റവും മഹത്തായത് മനുഷ്യസ്രിഷ്ടി ആണെന്ന് വിശ്വസിക്കുന്ന ദൈവത്തിനു  തെറ്റുപറ്റിയിരിക്കുന്നു....

4 comments:

  1. Dracuvum oru kaalathu manushayan ayirunulo..
    Kayyiliruppu kondu prethayathalae ;)

    ReplyDelete
  2. അല്ല നിങ്ങടെ ഒക്കെ കയ്യിലിരുപ്പുകൊണ്ട്..

    ഞാന്‍ ഡീസെന്റ്‌ ആയത് കൊണ്ടാണ് പ്രേതമായത്. ഇനി ഞാന്‍ മനുഷ്യന്‍ ആയി തുടര്‍ന്നാല്‍ ഞാന്‍ മോശം ആകും എന്ന് വിചാരിച്ചതുകൊണ്ടാ മാറിയത്‌ :)

    ReplyDelete
  3. ഇതൊക്കെയുള്ളത് കൊണ്ടാണ് ഞങ്ങള്‍ മനുഷ്യരായത് !!

    ReplyDelete
    Replies
    1. അത് തന്നെ ആണ് ഞാന്‍ പറഞ്ഞത്.

      നിങ്ങള്‍ വെറും മനുഷ്യര്‍ ആണെന്ന്.

      ബന്ധങ്ങളെ മനസ്സിലാകാത്ത, മറ്റുള്ളവരെ മനസ്സിലാക്കാത്ത വെറും മനുഷ്യര്‍. :-)

      Delete