Saturday, March 31, 2012

എന്‍റെ മുങ്ങിപ്പോയ പ്രണയത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.


പ്രണയ പരാജയങ്ങള്‍ ഏറ്റു വാങ്ങിയതില്‍ ഞാന്‍ എല്ലാവരെയും തോല്‍പ്പിച്ചിരിക്കും...
എത്ര എത്ര നിഷ്കളങ്കരായ പെണ്‍കുട്ടികള്‍ ആണെന്നോ...
എന്നോട് നിഷ്ക്കരുണം ഗുഡ്‌ ബൈ പറഞ്ഞ് പോയിട്ടുള്ളത്....

കണക്കുകള്‍ എടുത്താല്‍ ഞാന്‍ ഇനിയും നിരാശ വന്നു മണ്ടരി ബാധിച്ച തെങ്ങുപോലാകും. (ഇപ്പോഴേ ഏതാണ്ടത് പോലെ ആണ്.)

പിന്നെ എന്‍റെ സ്വഭാവഗുണം വളരെ നല്ല പേര് കേട്ടത് കൊണ്ട് എനിക്കൊരു സങ്കടവും ഇല്ല.
ഇനി എന്‍റെ ജീവിതത്തിലേയ്ക്ക്‌ വരാന്‍ പോകുന്ന ആ പാവത്തിന്‍റെ വിധിയെ ഓര്‍ത്ത്‌ സങ്കടം മാത്രേ ഉള്ളൂ..

ഇഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഇത് പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്മ വന്നത്..

പണ്ടൊരു ദുഫായില്‍ ജോലി ചെയ്യുന്ന പാവം പെണ്‍കുട്ടി എന്നെ ഇഷ്ടം ആണെന്ന് മൊഴിഞ്ഞ സന്തോഷ വാര്‍ത്ത ഞാന്‍ എന്‍റെ കൂട്ടുകാരനെ അറിയിച്ചപ്പോള്‍...,.. അവന്‍ ഉടനെ എന്നെ കെട്ടിപ്പിടിച്ച്‌ എന്നോട് പറഞ്ഞു അളിയാ നീ എത്രയും പെട്ടെന്ന് ആ കൊച്ചിന്റെ അപ്പന്‍റെ നമ്പര്‍ ഒന്ന് വാങ്ങി തരണെ ഞാന്‍ പറഞ്ഞു റെഡി ആക്കാം.

എനിക്ക് വീണ്ടും സന്തോഷം.
ഇനി എന്‍റെ കല്യാണം വല്ലോം ചുളുവിനു നടക്കുമോ എന്തോ?
ഉടനെ അവന്‍ പറയുവാ...
"മഴയത്തെ.. നല്ല സുപ്പര്‍ ആയിട്ട്, വെള്ളം വീട്ടുപടിക്കല്‍ കൂടി പോകുന്ന തോട്ടില്‍ കൂടി ഒഴുകി പോകില്ലേ അതിലൂടെ മകളെ അങ്ങ് ഒഴുക്കി കളഞ്ഞാല്‍ പോരെ എന്തിനാ നിനക്കൊക്കെ തരുന്നെ എന്നാ ഞാന്‍ ചോദിക്കാന്‍ പോണേ"

ഇതികര്‍ത്തവ്യതാമൂകനായിപ്പോയ ഞാന്‍ പിന്നീട് അവന്‍ പറഞ്ഞ മഹാസത്യം ഓര്‍ത്ത്‌ ചിരിച്ചു.

അതികം വൈകെണ്ടിവന്നില്ല... എന്‍റെ കന്നംതിരിവ് കാരണം ആ കൊച്ചും എന്നോട് ഗുഷ് ബൈ പറഞ്ഞു..

6 comments:

  1. കണക്കുകള്‍ എടുത്താല്‍ ഞാന്‍ ഇനിയും നിരാശ വന്നു മണ്ടരി ബാധിച്ച തെങ്ങുപോലാകും

    ReplyDelete
  2. ഇത് ഞാന്‍ ഇട്ടതല്ലേ പഥികന്‍ സേട്ടാ.. പുതിയത് കയ്യിലില്ലേ?

    ReplyDelete
  3. അമ്മു :) ഞാന്‍ തീരുമാനിച്ചിട്ടില്ല...

    ഇനിയിപ്പോള്‍ അമ്മു നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ ....

    അല്ലെ വേണ്ട എനിക്ക് നാണമാകുന്നു.. (ഇഹിഹിഹി) ഗൊച്ചു ഗള്ളി :)

    ReplyDelete
  4. അല്ല എന്താ ഇങ്ങനെ എല്ലാരും പോണത്.....സത്യത്തില്‍ അത്ര വൃത്തികെട്ടവന്‍ ആണോ ഇയാള് ?

    ReplyDelete
  5. അത് എനിക്കറിയില്ലല്ലോ റസ്‌ലാ....

    :-) maybe or may not be :)

    ReplyDelete