Saturday, March 3, 2012

ശാന്തി തീരം

കാലബിന്ധുവില്‍ എവിടെ നിന്നോ ആരംഭിച്ച, മഹാപ്രവാഹത്തില്‍ 
ഞെട്ടറ്റുവീണ, പോന്നശോകപൂപോലെ ഞാനും..
ലക്ഷ്യമറിയില്ല.. ഒഴുക്കായിരുന്നു...
എങ്ങുനിന്നെന്നറിയാത്ത ഒഴുക്ക്.
തുരുമ്പ് വന്ന വീണക്കമ്പികളില്‍, ഏതോ നഷ്ടസംഗീതം ഉണരുന്നത് കേട്ട് കിടന്നു...
മൂര്‍ദ്ധാവില്‍ ഇറ്റുവീണ കണ്ണുനീര്‍ തുള്ളികളില്‍, അമ്മയുടെ ഹൃദയരക്തം കലര്‍ന്നിരുന്നു... മഴമേഘങ്ങള്‍ കാത്തിരിക്കുന്ന ആകാശത്തിന് താഴെ, വേനലില്‍ നീറുന്ന വരണ്ട ഭൂമിയിലൂടെ, ഉടഞ്ഞ അസ്ഥികഷ്ണങ്ങള്‍ക്കും കിനാവുകളുടെ ജീര്‍ണ്ണിച്ച ജഡങ്ങള്‍ക്കും ഇടയിലൂടെ....
എങ്ങോട്ടാണീ യാത്ര....
ശാന്തി തീരം എവിടെയാണ്....
ഇവിടെയാണോ?

4 comments:

  1. ശാധി തീരം ഇവിടയല ഉഗാടയില

    ReplyDelete
    Replies
    1. നന്നായി...
      എങ്കില്‍ ഞാന്‍ ഉഗാണ്ട വരെ പോയെച്ചും വരാം

      Delete
  2. Athipo Shanthiyodu thanne chodikanam

    ReplyDelete
  3. ശാന്തി ഒന്നും പറഞ്ഞില്ല...

    ReplyDelete