Monday, February 27, 2012

ഫേക്കും ഫേസ്ബുക്കും


ഇന്നും പതിവുപോലെ അവന്‍ നേരത്തെ ഓഫീസില്‍ വന്നു. വന്നപാടെ ആദ്യം തന്നെ ഫേസ്ബുക്ക്‌ തുറന്നു. നിരാശയുടെ മൂടുപടലങ്ങള്‍ മനസ്സില്‍ പ്രതിഷ്ടിച്ചുകൊണ്ട് ഫേസ്‌ബുക്ക് വാള്‍ കാലി. ഒരൊറ്റ നോടിഫികാഷന്‍ പോലും തനിക്കില്ലെന്ന നഗ്നസത്യം അവനില്‍ വേദന ഉളവാക്കി.
ഇന്നും താന്‍ അവഗണിക്കപെട്ടിരിക്കുന്നുവെന്നറിഞ്ഞ അവന്‍ പതിവുപോലെ സങ്കടത്തോടെ സൈന്‍ ഔട്ട്‌ ചെയ്ത് നിര്‍വികാരനായി ഇരുന്നു.
അവന്‍ വീണ്ടും ഫേസ്ബുക്ക് തുറന്നു. ഇത്തവണ അവന്‍ ഓപ്പണ്‍ ചെയ്തത് ഒരു ഫേക്ക് പ്രൊഫൈല്‍ ആണ്. തുറന്നതും ഇരുപത്തിയഞ്ചില്‍ പരം ഫ്രണ്ട് റിക്വസ്റ്റ്കള്‍, അന്‍പതോളം നോടിഫിക്കെഷന്‍..,, ഹോ മനം കുളിര്‍ന്നു....
മെസ്സെജുകളുടെ കൂമ്പാരത്തില്‍ അവന്‍ ആത്മ നിര്‍വൃതി അടഞ്ഞു. "ഹെലോ നീന, എവിടെയാ കാണാനില്ലല്ലോ?... എന്ന് തുടങ്ങുന്ന ചാറ്റ് മെസ്സേജുകള്‍ അവന്റെ കണ്മുന്‍പില്‍ പൂത്തിരി പോലെ പ്രകാശം പരത്തി.
അങ്ങനെ അവന്‍ അന്ന് മുതല്‍ സ്വന്തം പ്രൊഫൈല്‍ തുറക്കാതെ ആയി.
അവഗണനയുടെ പുല്ലിംഗത്തെക്കാള്‍ പരിഗണനയുടെ സ്ത്രീലിംഗമാണ് സന്തോഷദായകവും ആഹ്ലാധപ്രദവും എന്നവന്‍ വിധിയെഴുതി.
നീനയുടെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റിന് കമന്റ് ഇടാനും ലൈക്‌ അടിക്കാനും തിരക്ക് കൂട്ടുന്ന സുഹൃത് സംഘം അവനെ മത്തുപിടിപ്പിച്ചു.
അങ്ങനെ അവനും ഒരു ഫേക്ക് ആയിതീര്‍ന്നു.

ഇന്ന് ഫേസ്ബുക്കില്‍ അവനും അവനെപോലുള്ളവര്‍ക്കും കൂടി സംഘടനകള്‍ വരെ ആയി.

ഗുണപാഠം: ആരും ഫേക്ക് ആയി ജനിക്കുന്നില്ല. സമൂഹം അവനെ ഫേക്ക് ആക്കി മാറ്റുന്നു

11 comments:

  1. ഇഹു ഇഹു ..
    ഫെയ്ക്കുകള്‍ നീണാള്‍ വാഴട്ടെ ...ജയ് ഫെയ്ക്ക്

    ReplyDelete
  2. ആരും ഫേക്ക് ആയി ജനിക്കുന്നില്ല. സമൂഹം അവനെ ഫേക്ക് ആക്കി മാറ്റുന്നു

    ReplyDelete
  3. പരമാര്‍ത്ഥം ...!!! നന്നായിട്ടുണ്ട് .

    ReplyDelete
  4. എല്ലാവര്ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.....

    ReplyDelete
  5. ആഹ, അങ്ങിനെ ആണല്ലേ?...ഇന്ന് തന്നെ ഒരു പെണ്‍ഫയിക്‌ ഉണ്ടാക്കീട്ട് തന്നെ കാര്യം...

    ReplyDelete
  6. ഇത് ഒരിക്കലും ഒരു പ്രചോദനം ആയി കാണരുത്.

    ReplyDelete
  7. അവഗണനയുടെ പുല്ലിംഗത്തെക്കാള്‍ പരിഗണനയുടെ സ്ത്രീലിംഗമാണ് സന്തോഷദായകവും ആഹ്ലാധപ്രദവും എന്നവന്‍ വിധിയെഴുതി.

    ReplyDelete
  8. അവഗണനയുടെ പുല്ലിംഗത്തെക്കാള്‍ പരിഗണനയുടെ സ്ത്രീലിംഗമാണ് സന്തോഷദായകവും ആഹ്ലാധപ്രദവും എന്നവന്‍ വിധിയെഴുതി....സമൂഹം അവനെ ഫേക്ക് ആക്കി മാറ്റുന്നു ...!!!

    ReplyDelete
  9. മാഷിനും മറ്റുള്ള എല്ലാ കൂട്ടുകാര്‍ക്കും നന്ദി.....

    ReplyDelete
  10. എടാ പന്നീ അപ്പൊ നീയാണ് അല്ലെ നീന എന്ന പേരില്‍ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് തന്നത് എന്തായലും കൊള്ളാം നന്നായിട്ടുണ്ട് !!

    ReplyDelete
  11. ജിക്കു നീന ആര്‍ക്കും റിക്വസ്റ്റ് കൊടുക്കാറില്ല. നീനയ്ക്ക്‌ ഇങ്ങോട്ട് വരുന്ന റിക്വസ്റ്റ് അക്സേപ്റ്റ്‌ ചെയ്യാന്‍ പോലും ടൈം കിട്ടാറില്ല.

    ReplyDelete