Tuesday, February 21, 2012

ചീറ്റിപോയ പ്രണയം.

അന്നും പതിവുപോലെ ഞാന്‍ വളരെ വൈകി ആണ് ഇന്‍റര്‍വ്യൂവില്‍
പങ്കെടുക്കാന്‍ പോയത്‌..........................//. ഓഹ് ഇതാദ്യമായൊന്നുമാല്ലല്ലോ ഇങ്ങനെ നേരം വൈകുന്നത്.
ഏതാണ്ട് ഇന്റര്‍വ്യൂ ഒക്കെ കഴിയാറായിക്കാണും. ഞാന്‍ ബസ്സില്‍ നിന്നിറങ്ങി, ഇനിയും നടക്കണം ഒന്നര കിലോമീറ്റര്‍......... ഹൂ....  ഈ നശിച്ച വിദ്യാഭ്യാസം അവസാനിക്കില്ലേ?.. മനസ്സില്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു നീങ്ങി.... അമ്മയോട് ഞാന്‍ പറഞ്ഞതാ എനിക്ക് പ്രൈവറ്റ് കോളേജില്‍ പഠിച്ചാല്‍ മതിയെന്ന്. പ്രൈവറ്റ് കോളേജില്‍ പഠിക്കാന്‍ തുടങ്ങിയതും കൂടി ആണ്. അമ്മയുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ ആണ് സര്‍ക്കാര്‍ കോളേജില്‍ അപേക്ഷിച്ചത്. അങ്ങനെ ഏതോ കഷ്ടകാലത്തിന് എനിക്ക് ഇനെട്ര്വിഎവ് കാര്‍ഡ്‌ വന്നിരിക്കുന്നു. അതും റാഗിങ്ങ് സമരം അടി ഇടി തുടങ്ങിയവയില്‍ പേരുകേട്ട കോളേജ്‌, സത്യത്തില്‍ ഈ റാഗിങ്ങ് പേടിച്ചാണ് ഗവണ്മെന്റ് കോളേജ്‌ വേണ്ടാ എന്ന് ഞാന്‍ പറഞ്ഞതെന്ന് അമ്മയ്ക്കുണ്ടോ അറിയുന്നു.
ഇന്റര്‍വ്യൂ കാര്‍ഡ് അമ്മ കണ്ടതിനു ശേഷമുള്ള പുകിലുകളുടെ ആകെ തുകയുടെ ഫലമായാണ് ഞാന്‍ ഇപ്പോള്‍ വിജനമായ ഈ റോഡരുകിലൂടെ ഇന്റര്‍വ്യൂവിനായി നടക്കുന്നത്. സൂര്യ രശ്മികള്‍ ചൂടിന്റെ പൊന്‍കിരണങ്ങള്‍ എന്റെ മേല്‍ മാത്രം വേണ്ടുവോളം വാരിക്കോരി വിതറുന്നു.
പ്ലസ്‌ ടു ഒരു ഭാഗ്യത്തിനാണ് റാഗിങ്ങില്‍ നിന്നും രക്ഷപെട്ടത് അന്നും പതിവുപോലെ നേരം വൈകി പോയതാണ് റാഗിങ്ങ് ഇല്ലാതെ രക്ഷപെടാന്‍ കാരണം, പോരാത്തതിന് സീനിയര്‍ ക്ലാസ്സുകളില്‍ എന്റെ അയല്‍വാസികളായ ചില സുഹൃത്തുക്കളും, അതിലൊരുവന്‍ എന്റെ ക്ലാസ്സ്മേറ്റ് ആണ് (അത് പണ്ട് ഞാന്‍ ഏഴാം ക്ലാസ്സില്‍ അടിത്തറയിട്ടു പഠിച്ച കഥയാണ് അത് പിന്നെ പറയാം)
അങ്ങനെ അവന്മാരുടെ ഒക്കെ പിന്‍ബലത്തില്‍ അന്ന് കിടന്നു വിലസി കുറെ. ഇന്നിപ്പോള്‍ ആരുമില്ല, പരിചയക്കാര്‍ ആരും ഇവിടെ പഠിക്കുന്നുണ്ടോ എന്നുപോലും അറിയില്ല. ഞാന്‍ വീടിനു അടുത്തായിരുന്നിട്ടുപോലും ഒരിക്കല്‍ പോലും ഈ വഴി വന്നിട്ടേ ഇല്ല... ഹാ എന്തായാലും വന്നു. ഇന്ന് സഹിക്കുക എങ്ങനേലും, എന്തെങ്കിലും നുണ പറഞ്ഞു അമ്മയെ സമാധാനിപ്പിച്ചു രക്ഷപെടാം..
നമുക്ക് പ്രൈവറ്റ് കോളേജ്‌ മതിയേ... എന്നൊക്കെ ആലോചിച്ചുകൊണ്ട് നടന്നപ്പോള്‍ വഴി അറിഞ്ഞതേയില്ല അങ്ങനെ ഞാന്‍ കോളേജിനു മുന്നില്‍ എത്തിപെട്ടു. ചുവപ്പും മഞ്ഞയും കലര്‍ന്ന പെയിന്റ് വാരിത്തെയ്ച്ച ഒരു പഴയ കെട്ടിടം. അതിനു പുറകില്‍ അതേ നിറത്തിലും വലുപ്പത്തിലും പുതിയതൊന്ന്. കോളേജിനു മുന്‍വശത്തെയ്ക്ക്‌ നടന്നടുക്കും തോറും എന്റെ ഭയം വര്‍ധിച്ചു വര്‍ധിച്ചു വന്നു. ഒടുവില്‍ എങ്ങനെയോ ഞാന്‍ ഉള്ളില്‍ കടന്നു. ആരോട് ചോദിക്കും സീനിയര്‍സിനെ കാണുമ്പോലെ കാലു വിറയ്ക്കുന്നു, തൊണ്ട വരളുന്നു. ഒടുവില്‍ ഒരു ഓട്ടോ കോളേജിന്‍റെ അകത്തേയ്ക്ക് പ്രവേശിച്ചു, ആ ഓട്ടോ വന്ന് എന്റെ മുന്നില്‍ നിന്നു, നക്ഷത്രകണ്ണുകളുള്ള വെളുത്തു മെലിഞ്ഞ ഒരു സുന്ദരികുട്ടി ആ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി, എന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളുമായി ഒരുനിമിഷം ഉടക്കി. അവര്‍ തമ്മില്‍ എന്തോ കഥകള്‍ പറഞ്ഞു.അവള്‍ അവളുടെ അമ്മയുടെ കൂടെ പോകുന്നതും നോക്കി ഞാന്‍ നിര്‍വികാരനായി നിന്നു.

അവള്‍ എന്‍റെ കണ്ണില്‍ നിന്നും മാഞ്ഞുപോയപ്പോള്‍ ആണ് ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ അവരുടെ പുറകെ ഓടിയത്‌.... മുകളിലേയ്ക്ക് കയറിപ്പോയ അവരുടെ കൂടെ ഞാനും പടികള്‍ കയറി. മുകളില്‍ എത്തിയ ഞാന്‍ കണ്ടത് ഒരുപറ്റം യുവതീയുവാക്കള്‍ നമ്പര്‍ നോക്കി നില്‍ക്കുന്നതാണ്. ഹോ ആശ്വാസമായി. എന്‍റെ നമ്പര്‍ വരാന്‍ ഇനിയും സമയം എടുക്കും. ഞാന്‍ ആ നക്ഷത്രകണ്ണുള്ള പെണ്‍കുട്ടിയെ അന്വേഷിച്ചു വലഞ്ഞു, അവളെ അവിടെ എങ്ങും കണ്ടില്ല.

അവള്‍ ഇനി എന്‍റെ മനസ്സിന്റെ വല്ല മായസ്വപ്നവും സൃഷ്‌ടിച്ച മോഹിനി ആയിരുന്നോ എന്ന് ഞാന്‍ സംശയിച്ചുപോയി. ഈ കോളേജില്‍ ഇനി വരില്ലെന്ന് മനസ്സിലുറപ്പിച്ച എന്‍റെ മനസ്സിന്റെ നിയന്ത്രണങ്ങള്‍ എല്ലാം നഷ്ടപെട്ടിരിക്കുന്നു. റാഗിങ്ങ് അല്ല എന്ത് പരീക്ഷണവും നേരിടാന്‍ മനസ്സ് തയ്യാറെടുത്തിരിക്കുന്നു...
എന്താണ് എനിക്കിങ്ങനെ സംഭവിച്ചത്‌ എന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ ഇന്റര്‍വ്യൂ ഹാളില്‍ നിന്നു പുറത്തേയ്ക്ക് വരുന്ന അവളെ ഞാന്‍ വീണ്ടും കണ്ടു. അവള്‍ വീണ്ടും എന്നെ നോക്കി. ആ മുഖത്തൊരു ചിരി ഉണ്ടായിരുന്നില്ലേ?
എന്തായിരുന്നു ആ പുഞ്ചിരിയുടെ അര്‍ത്ഥം???
എന്തായാലും അവളെ ഞാന്‍ പ്രണയിച്ചു.
അന്നുമുതല്‍ അവള്‍ എന്‍റെ സ്വപ്ന സുന്ദരി ആയിരുന്നു. എന്‍റെ പ്രണയിനി. പലവട്ടം ഞാന്‍ എന്‍റെ മനസ്സ് തുറന്നിട്ടും മറുപടി ഒരു പുഞ്ചിരിയില്‍ മാത്രം ഒതുക്കി നടന്നകലുമായിരുന്നു അവള്‍.

ഒടുവിലൊരുനാള്‍ എന്‍റെ സെക്കന്‍ഡ്‌ ഇയര്‍ അവസാനം അവള്‍ അതേ കോളേജിലെ ഒരു മുന്‍കാല വിദ്യാര്‍ഥിയുമായി ഇഷ്ടത്തിലാണെന്ന വാര്‍ത്ത എന്‍റെ ഹൃദയം തകര്‍ക്കാന്‍ ഉതകുന്നതായിരുന്നു.

ഒരുപാട് അവസരങ്ങളില്‍ ഞാന്‍ എന്‍റെ മനസ്സ് തുറന്നപ്പോള്‍ ഒന്നും അവള്‍ തന്റെ മനസ്സിലെ ആഗ്രഹം, ഇഷ്ടം, ഒരിക്കല്‍ പോലും എന്നോട് തുറന്നു പറഞ്ഞില്ല.. അങ്ങനെ എന്‍റെ മനസ്സിലെ ചീറ്റിപോയ പ്രണയങ്ങളില്‍ ഒന്നായി, അല്ല ഒന്നാം സ്ഥാനം അവളും അവളോടുള്ള എന്‍റെ പ്രണയവുമായി മാറി.5 comments:

 1. ജോയ്മെഷിരിക്ക് വണ്‍വേ പ്രണയം ആയിരുന്നല്ലേ ...സുന്ധരികളായ പെണ്‍കുട്ടികള്‍ ഇങ്ങോട്ട് ഒന്ന് ചിരിച്ചാല്‍ തന്നെ സ്വര്‍ഗം കിട്ടിയ ഫീല്‍ ആണ് ...കുമാരേട്ടനും അങ്ങനെ തന്നാ ..എന്താല്ലേ ? ..എന്താ ജോയ്‌ മേശിരി നമ്മള്‍ ഇങ്ങനെ ? :)

  ReplyDelete
 2. എന്താ ചെയ്യാ കുരാമേട്ടാ ഛെ കുമാരേട്ടാ....

  നമ്മലെന്താടാ ഇങ്ങനെ :((

  ReplyDelete
 3. ഒന്ന് നോക്കി ചിരിച്ചപ്പോഴേക്കും ലബ് ആയെന്നു വിചാരിച്ച നായകന്‍ മണ്ടന്‍ .. ഇവനെന്താ പണ്ടത്തെ രമണന്റെ കാലത്താണോ ജീവിക്കണേ

  ReplyDelete
 4. എന്തായിരുന്നു ആ പുഞ്ചിരിയുടെ അര്‍ത്ഥം???

  ReplyDelete
 5. അതാണ്‌ മാഷേ എനിക്കും അറിയാത്തത്‌....

  ReplyDelete